രജിഷ വിജയന് കായിക താരമായെത്തുന്ന ഖൊ ഖൊയുടെ ടീസര്‍ പുറത്തുവിട്ടു.നടന് മമ്മൂട്ടിയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടത്. ഫൈനല്‍സിന് ശേഷം രജിഷ കായിക താരമായെത്തുന്ന ചിത്രമാണ് ഖൊ ഖൊ. മരിയ ഫ്രാന്‍സിസ് എന്ന കഥാപാത്രത്തെയാണ് രജിഷ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ സംവിധാനവും രചനയും നിര്‍വഹിച്ചിരിക്കുന്നത് രാഹുല്‍ റിജി നായരാണ്. മമിത ബൈജു, വെങ്കിടേഷ് വി.പി, രഞ്ജിത് ശങ്കര്‍ നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപത്രങ്ങളിൽ എത്തുന്നത്. ഫസ്റ്റ് പ്രിന്റ് സ്റുഡിയോസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ഇന്ത്യ ഒട്ടാകെയുള്ള ഡിസ്ട്രിബ്യുഷന്‍ ക്യാപിറ്റല്‍ സ്റ്റുഡിയോസ് ആണ് നടത്തുന്നത്.