മുംബൈ :രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു .സെൻസെക്സ് 440.76 പോയന്റ് താഴ്ന്ന് 50,405.32ലും നിഫ്റ്റി 142.70 പോയന്റ് നഷ്ടത്തിൽ 14,938.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1080 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1906 ഓഹരികൾ നഷ്ടത്തിലുമായിരുന്നു.
143 ഓഹരികൾക്ക് മാറ്റമില്ല.ഇൻഡസിൻഡ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, വിപ്രോ, യുപിഎൽ, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, എസ്ബിഐ, പവർഗ്രിഡ് കോർപ്, എൻടിപിസി, ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്.
ഒഎൻജിസി, ഗെയിൽ, മാരുതി സുസുകി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹീറോ മോട്ടോർകോർപ്, നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിൽ ക്ലോസ് ചെയ്തു .