ചെന്നൈ :കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ കന്യാകുമാരി ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥി ആക്കണമെന്ന് ആവശ്യം .ഇതുമായി ബന്ധപെട്ടു പാർട്ടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് കാർത്തി പി ചിദംബരം അപേക്ഷ നൽകി .
കന്യാകുമായിരിയിൽ നിന്നുള്ള കോൺഗ്രസ് എം പി എച് വസന്ത കുമാർ കോവിഡ് ബാധിച്ചു മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് .
കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ മൂന്ന് ലക്ഷത്തിലധികം വോട്ടുകൾക്കാണ് വസന്തകുമാർ പരാജയപെടുത്തിയത് .പ്രിയങ്ക സ്ഥാനാർഥി അയാൾ മണ്ഡലത്തിൽ വിജയം ഉണ്ടാക്കുമെന്ന് പ്രതീക്ഷയിലാണ് പാർട്ടി .