ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ അഞ്ചു സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നാലിലും ആം ആദ്മി പാര്‍ട്ടി വിജയിച്ചു. ഒരു സീറ്റ് പോലും നേടാനാകാതെ കനത്ത പരാജയമാണ് ബിജെപി നേരിട്ടത്. ബിജെപിയുടെ ഒരു സിറ്റിംഗ് സീറ്റ് ആം ആദ്മി പിടിച്ചെടുത്തു. ബിജെപിയുടെ കൈവശമുണ്ടായിരന്ന ഷാലിമാര്‍ ബാഗ് സീറ്റാണ ആപ്പ് പിടിച്ചെടുത്തത്.
ഒരു സീറ്റില്‍ കോണ്‍ഗ്രസും വിജയിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ കൈവശം ഉണ്ടായിരുന്ന സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്.
രോഹിണിയില്‍ ബിഎസ്പി സ്ഥാനാര്‍ഥി രാജിവച്ച സീറ്റിലാണ് ആം ആദ്മി പാര്‍ട്ടി വിജയിച്ചത്.