മുംബൈ :തുടർച്ചയായ മൂന്നാം ദിവസവും നേട്ടത്തിൽ ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചു .സെൻസെക്സ് വീണ്ടും 51,000 കടന്നു.
സെൻസെക്സ് 1,147.76 പോയന്റ് നേട്ടത്തിൽ 51,444.65ലും നിഫ്റ്റി 326.50 പോയന്റ് ഉയർന്ന് 15,245.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1800 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1142 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 175 ഓഹരികൾക്ക് മാറ്റമില്ല.
ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ്, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ്, യുപിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടമുണ്ടാക്കിയത്.
ഹീറോ മോട്ടോർകോർപ്, മാരുതി സുസുകി, ബജാജ് ഓട്ടോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബിപിസിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.