മുംബൈ ;ഓഹരി സൂചികകൾ മൂന്നാമത്തെ ദിവസം നേട്ടത്തോടെ തുടങ്ങി .സെൻസെക്സ് 453 പോയന്റ് ഉയർന്ന് 50,749ലും നിഫ്റ്റി 141 പോയന്റ് ഉയർന്ന് 15,060ലുമാണ് വ്യാപാരം ആരംഭിച്ചത്.ബിഎസ്ഇയിലെ 1154 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 248 ഓഹരികൾ നഷ്ടത്തിലുമാണ്.
48 ഓഹരികൾക്ക് മാറ്റമില്ല.എസ്ബിഐ, എൽആൻഡ്ടി, എച്ച്ഡിഎഫ്സി, ബജാജ് ഫിനാൻസ്, ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, റിലയൻസ്, ഒഎൻജിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, പവർഗ്രിഡ് കോർപ്, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.ടിസിഎസ്, ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്സിഎൽ ടെക്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.