മസ്കത്ത്: ഒമാനില്‍ എടിഎം കൊള്ളയടിക്കാന്‍ ശ്രമിച്ച നാല് പേര് അറസ്റ്റിലായി. ഒമാനിലെ സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു സംഭവം. മുസന്നയിലെ ഒരു പ്രാദേശിക ബാങ്കിന്റെ എടിഎം തകര്‍ത്ത് പണം തട്ടിയെടുക്കാനായിരുന്നു പ്രതികളുടെ ശ്രമം. പിടിയിലായവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.