പൃഥ്വിരാജിന്റെ പുതിയ ചിത്രത്തിലേക്ക് അഭിനയിക്കാൻ അഭിനേത്രികളെ ക്ഷണിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന സിനിമയിലേക്ക് 15 നും 18 നും മദ്ധ്യേ പ്രായമുള്ള പെൺകുട്ടികൾക്കാണ് അഭിനയിക്കാൻ അവസരം.ഇരട്ട പെൺകുട്ടികൾക്കും അപേക്ഷിക്കാം.
ആയോധനകലകൾ അറിയാവുന്നവർക്ക് മുൻഗണനയുണ്ട്. താല്പര്യമുള്ളവര് ഒരു മിനിറ്റ് സെൽഫി വീഡിയോയും മേക്കപ്പ് ഇടാത്ത രണ്ട് ഫോട്ടോകളും ബയോഡേറ്റയും ഉള്പടെ casting.prproductions@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുക.