ന്യൂഡൽഹി :രാജ്യത്തെ മുന്നോട്ട് നയിക്കുന്ന ശക്തി കര്‍ഷകരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .ചെറുകിട ഇടത്തരം കര്‍ഷകരുടെ ഉന്നതി സര്‍ക്കാരിന് പ്രധാനപ്പെട്ടതാണ്. സര്‍ക്കാരിന് ഇതിനെ കുറിച്ചു കൃത്യമായ ബോധമുണ്ട് .
കര്‍ഷകരുടെ ക്ഷേമം പ്രധാനപ്പെട്ടതെന്നും കര്‍ഷകരുടെ പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള ക്രിയാത്മകമായ പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അതിനുള്ള ഇച്ഛാശക്തി സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു .
അതേസമയം സംയുക്ത കിസാന്‍ മോര്‍ച്ചയും, പത്ത് ട്രേഡ് യൂണിയനുകളും ഡല്‍ഹിയില്‍ ഇന്ന് യോഗം ചേര്‍ന്ന് ഭാരത് ബന്ദ് അടക്കം സമര പരിപാടികള്‍ ചര്‍ച്ച ചെയ്യും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടക്കം കിസാന്‍ മഹാ പഞ്ചായത്തുകള്‍ സംഘടിപ്പിക്കും.