മുംബൈ :കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽ നിന്നും കര കയറി ഓഹരി വിപണി .സെൻസെക്സ് 494 പോയന്റ് നേട്ടത്തിൽ 49,594ലിലും നിഫ്റ്റി 153 പോയന്റ് ഉയർന്ന് 14,682ലുമാണ് വ്യാപാരം തുടങ്ങിയത്.ബിഎസ്ഇയിലെ 1297 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 199 ഓഹരികൾ നഷ്ടത്തിലുമാണ്.
78 ഓഹരികൾക്ക് മാറ്റമില്ല.ഒഎൻജിസി, പവർഗ്രിഡ് കോർപ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഡസിൻഡ് ബാങ്ക്, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടൈറ്റാൻ, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.