കൊൽക്കത്ത :ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യകക്ഷികളായ കോൺഗ്രസിന്റെയും ഇടതു പാർട്ടികളുടെയും സംയുക്ത പ്രചാരണത്തിന് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ ഇന്ന് തുടക്കം കുറിക്കും .
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, ബംഗാൾ പിസിസി പ്രസിഡന്റ് അധീർ രഞ്ജൻ ചൗധരി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ എന്നിവർ ഉൾപ്പെടെ ഇരുപക്ഷത്തെയും നേതാക്കൾ വേദി പങ്കിടും. സഖ്യത്തിൽ അംഗമായ ഇന്ത്യൻ സെക്കുലർ ഫ്രണ്ടും പങ്കെടുക്കും.
എന്നാൽ സമ്മേളനത്തിൽനിന്ന് രാഹുൽ ഗാന്ധി വിട്ടുനിൽക്കും. പശ്ചിമ ബംഗാൾ ഒഴികെ, അസം, പുതുച്ചേരി, തമിഴ് നാട്, കേരളം എന്നിവിടങ്ങളിൽ രാഹുൽ ഗാന്ധി നേരിട്ടെത്തി പ്രചാരണം നടത്തുന്നുണ്ട്.