തൃശൂർ: ആളൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ 4 പേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ ആകെ 11 പേരാണ് അറസ്റ്റിൽ ആയിരിക്കുന്നത്. പ്രതികളെയെല്ലാം പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.
ആളൂർ പൊരുന്നംകുന്ന് തറയിൽ കരുമാടി എന്ന അരുൺ (29 വയസ്സ്), വെള്ളാഞ്ചിറ കാടുവെട്ടി മണികണ്ഠൻ(30 വയസ്സ്), മാനാട്ടുകുന്ന് പടിഞ്ഞാറേയിൽ കണ്ണൻ എന്ന ഉണ്ണികൃഷ്ണൻ(49 വയസ്സ്), നോർത്ത് ചാലക്കുടി പുതിയ വീട്ടിൽ കബീർ (54 വയസ്സ്), എന്നിവരാണ് അറസ്റ്റിൽ ആയിരിക്കുന്നത്.
ഒന്നാം പ്രതി ഉൾപ്പെടെ ഏഴുപേർ ഇന്നലെ പിടിയിലായിരുന്നു. പ്രണയം നടിച്ചും പ്രലോഭിപിച്ചുമാണ് പ്രതികൾ പീഡനം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കേസിലെ മറ്റു പ്രതികളേയും ഉടൻ തന്നെ പിടികൂടുമെന്നു പൊലീസ് അറിയിച്ചു.