ന്യൂഡല്‍ഹി: കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയ്യതികൾ പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ ആറിനാണ് തിരഞ്ഞെടുപ്പ്. കേരളത്തിന് പുറമെ തമിഴ്നാട്, പുതുച്ചേരി, ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ്.
പുതുച്ചേരിയിലും തമിഴ്നാട്ടിലും ഏപ്രില്‍ 6ന് ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്.
പശ്ചിമ ബംഗാളില്‍ എട്ടുഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും. ആദ്യഘട്ട തെരഞ്ഞെടുപ്പ് മാര്‍ച്ച് 27 ന് നടക്കും. രണ്ടാംഘട്ടം ഏപ്രില്‍ 1 നും മൂന്നാംഘട്ടം ഏപ്രില്‍ ആറിനും നാലാം ഘട്ടം ഏപ്രില്‍ 10 നും നടക്കും. അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 17 നും ആറാംഘട്ടം ഏപ്രില്‍ 22 നും ഏഴാംഘട്ടം ഏപ്രില്‍ 26 നും എട്ടാംഘട്ടം ഏപ്രില്‍ 29 നും നടക്കും. മൂന്ന് സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ മെയ് 2-നായിരിക്കും.
തമിഴ്നാട്ടില്‍ 234 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 6ന് നടക്കും. 12 മാര്‍ച്ച് 12ന് വിജ്ഞാപനം പുറത്തിറങ്ങും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി 19 മാര്‍ച്ച്. കന്യാകുമാരി പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒഴിവുള്ള സീറ്റുകളിലും ഏപ്രില്‍ 6ന് തിരഞ്ഞെടുപ്പ് നടക്കും.
പുതുച്ചേരിയില്‍ 30 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 6ന് നടക്കും. 12 മാര്‍ച്ച് 12ന് വിജ്ഞാപനം പുറത്തിറങ്ങും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി 19 മാര്‍ച്ച്.
വിജ്ഞാൻ ഭവനിൽ വച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാണ് തിയതി പ്രഖ്യാപിച്ചത്. പരീക്ഷകളും ഉത്സവങ്ങളും കണക്കിലെടുത്താണ് തിയതികള്‍ തീരുമാനിച്ചത്. അഞ്ച് സംസ്ഥാനത്തും പ്രത്യേക നിരീക്ഷണകരുണ്ടാവും, ഇവരെ പിന്നീട് പ്രഖ്യാപിക്കും. അഞ്ച് സംസ്ഥാനങ്ങളിലുമായി 18.86 വോട്ടര്‍മാരാണുള്ളത്.