മുംബൈ :ഒൻപതു മാസത്തിനു ഇടയിലെ ഒരു ദിവസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ സെൻസെസ് .1,939 പോയന്റ് തകർന്ന് 49,099.99 നിലവാരത്തിലേയ്ക്ക് സൂചിക പിൻവാങ്ങി. നിഫ്റ്റിയാകട്ടെ 568 പോയന്റ് നഷ്ടത്തിൽ 14,529.15ലുമെത്തി.
വ്യാപാരത്തിനിടെ ഉച്ചയ്ക്കുശേഷം സെൻസെക്സ് 2,148 പോയന്റ് താഴെപ്പോയിരുന്നു. നിഫ്റ്റി 14,500നുതാഴെയുമെത്തി. നിക്ഷേപകർക്ക് അഞ്ചുലക്ഷംകോടിയോളം രൂപയാണ് നഷ്ടമായത്.
ഒഎൻജിസി, ഹീറോ മോട്ടോർകോർപ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, ഗെയിൽ, പവർഗ്രിഡ് കോർപ്, ഗ്രാസിം, എച്ച്ഡിഎഫ്സി, യുപിഎൽ, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് തകർച്ച നേരിട്ടത് .