മുംബൈ :ഓഹരി സൂചികകൾ കുത്തനെ ഇടിഞ്ഞു .ദിനവ്യാപാരത്തിൽ ഒരുവേള സെൻസെക്സിന് 1,800 പോയന്റാണ് നഷ്ടമായത്. നിഫ്റ്റി 14,600ന് താഴെയത്തുകയുംചെയ്തു. ബാങ്ക്, ധനകാര്യ ഓഹരികളാണ് കനത്ത നഷ്ടത്തിലായത്.
നിഫ്റ്റി ബാങ്ക്, സ്വകാര്യ ബാങ്ക്, പൊതുമേഖല ബാങ്ക്, ഫിനാൻഷ്യൽ സർവീസസ് തുടങ്ങിയ സൂചികകൾ അഞ്ചുശതമാനത്തോളം താഴെപ്പോയി. കടപ്പത്രങ്ങളുടെ ആദായംവർധിച്ചതാണ് ഓഹരി വിപണിയെ സാരമായി ബാധിച്ചത് .
യുഎസിലെ ട്രഷറി ആദായംവർധിച്ചതോടെ വാൾസ്ട്രീറ്റിലെ സൂചികകളെല്ലാം വൻനഷ്ടംരേഖപ്പെടുത്തി. പ്രതിഫലനമായി ഏഷ്യൻ സൂചികകളും കൂപ്പുകുത്തി. ഉച്ചയ്ക്കുശേഷം 2.30ഓടെ സെൻസെക്സ് 1507 പോയന്റ് നഷ്ടത്തിൽ 49,531ലും നിഫ്റ്റി 440 പോയന്റ് താഴ്ന്ന് 14,656ലുമാണ് വ്യാപാരം നടന്നത്.