ആർഎസ്എസ്സും എസ്ഡിപിഐയും ചേർന്ന് ബോധപൂർവ്വം സംഘർഷം സൃഷ്ടിച്ച് നാടിൻ്റെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. കൊലപാതകവും അക്രമവും നടത്തി ഒരു വശത്ത് എസ്ഡിപിഐയും ഹർത്താലിൻ്റെ മറവിൽ തീവെയ്പും അക്രമവും നടത്തി കലാപത്തിനായി കോപ്പു കൂട്ടുന്ന ആർഎസ്സി എസ്സിൻ്റെ ശ്രമവും തിരിച്ചറിയണം.
നമ്മുടെ നാടിൻ്റെ മതേതരത്വ മൂല്യങ്ങൾ ഇല്ലാതാക്കാനുള്ള വർഗ്ഗീയ ശക്തികളുടെ നീക്കം എന്ത് വില കൊടുത്തും ചെറുക്കുമെന്നും സമാധാനം സംരക്ഷിക്കാൻ ഡിവൈഎഫ്ഐ മുന്നിലുണ്ടാകുമെന്നും ജില്ലാ പ്രസിഡൻ്റ് ജയിംസ് ശാമുവേലും സെക്രട്ടറി ആർ രാഹുലും പ്രസ്താവനയിൽ അറിയിച്ചു.