റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 356 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 308 പേർ രോഗമുക്തരായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 376377 ആയി. ഇതിൽ 367323 പേർ സുഖം പ്രാപിച്ചു.
അതേസമയം, രോഗം ബാധിച്ച് അഞ്ചുപേർ കൂടി മരിച്ചു. രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 6480 ആയി.
2574 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. ഇവരിൽ 473 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ രോഗമുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.