വ്യാഴാഴ്ച രാത്രി എസ്ഡിപിഐ – ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടര്‍ ഉത്തരവിട്ടു. അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് പോലീസിന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മരണാനന്തര ചടങ്ങുകള്‍ക്കല്ലാതെ 5 പേരില്‍ കൂടുതല്‍ ഒത്തുചേരാൻ പാടില്ല. വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്കാണ് നടപടി കൈക്കൊണ്ടിരിക്കുന്നത്. 1973-ലെ ക്രിമിനല്‍ നടപടി നിയമത്തിലെ 144-ാം വകുപ്പ് പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
അതേസമയം ആര്‍എസ്എസ് പ്രവര്ത്തകൻ നന്ദുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 8 എസ്ഡിപിഐ പ്രവര്‍ത്തകരെ പ്രതിയാക്കി പൊലീസ് കേസെടുത്തു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ 25 ഓളം പേര്‍ക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.