മകളുടെ കാലില്‍ കടിച്ച് ആക്രമിക്കാൻ ശ്രെമിച്ച പുലിയോടുള്ള ദേഷ്യത്തിൽ അച്ഛന് പുലിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കര്‍ണാടകയിലെ ഹാസന് ജില്ലയിലാണ് അതി സാഹസികമായ സംഭവം നടന്നത്. ഹാസനിലെ അരസിക്കരയില്‍ ബൈക്കില്‍ പോകുകയായിരുന്ന രാജഗോപാല്‍ നായിക്കിനും കുടുംബത്തിനും നേരെയാണ് പുലി ചാടിവീണ് ആക്രമണം നടത്തിയത്. ഇവര്‍ ബൈക്കിൽ പോയ സമീപത്തെ കുറ്റിക്കാട്ടില്‍ പതുങ്ങി ഇരുന്ന് പുലി ഇവർക്ക് മേൽ ചാടി ആക്രമണം നടത്തുകയിരുന്നു. രാജഗോപാലിന്റെ മകള്ളായ കിരണിനെയാണ് പുലി ആക്രമിച്ചത്.
മകളുടെ കാലില്‍ പുലി കടിക്കുന്നത് കണ്ട രാജഗോപാല്‍ മകളെ ലക്ഷ്യപെടുത്തുവാനായി പുലിയുടെ കഴുത്തില്‍ പിടുത്തമിട്ടു. എന്നാൽ പുലി തന്നെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിട്ടും ആ അച്ഛൻ പിടിവിട്ടില്ല. ഇതിനിടെ രാജഗോപാലിന്റെ മുഖത്ത് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റു. പുലി ചത്തു എന്നുറപ്പ് വരുത്തുന്നത് വരെ പ്രതികാരമെന്ന നിലയിൽ രാജൻ പുലിയുടെ കഴുത്തിൽ നിന്ന് രാജഗോപാല്‍ പിടിവിട്ടത്. രാജഗോപാലിന്റെ ഭാര്യ ചന്ദ്രമ്മക്ക് ഭാഗ്യത്തിന് പരിക്ക് പറ്റിയില്ല. പുലിയെ കൊലപ്പെടുത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.