റിയാദ്: സൗദി അറേബ്യയിൽ 353 പേർക്ക് കൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം ബാധിച്ച് അഞ്ചുപേർ കൂടി മരിച്ചു. 280 പേർ രോഗമുക്തരായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 376021 ആയി. ഇതിൽ 367015 പേർ സുഖം പ്രാപിച്ചു.
രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 6475 ആയി. 2531 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. ഇവരിൽ 483 പേരുടെ നില ഗുരുതരമാണ്. ചികിത്സയിലുള്ള ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ രോഗ മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.