തിരുവനന്തപുരം, ഫെബ്രുവരി 24, 2021: ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ്ടി പ്രമുഖ ഐ ടി ഓട്ടോമേഷൻ സൊല്യൂഷൻസ് കമ്പനിയായ ആഭ്രയുടെ കൺസൾട്ടിങ്ങ്, ഇംപ്ലിമെൻ്റേഷൻ, എക്സ്റ്റൻഷൻ, ഇൻ്റഗ്രേഷൻ സേവനങ്ങളും സർവീസ് നൗ സേവനങ്ങളും എറ്റെടുത്തു. ക്ലൗഡ് നിക്ഷേപങ്ങളിൽനിന്ന് പരമാവധി മൂല്യം കൈവരിക്കും വിധത്തിൽ സാസ് പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിലാണ് ആഭ്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഏറ്റെടുക്കൽ ധാരണ പ്രകാരം ആഭ്ര സിഇഒ യും മാനേജിങ്ങ് പാർട്ണറുമായ കൈലാഷ് അറ്റൽ യുഎസ്ടി യിൽ ചേർന്നു പ്രവർത്തിക്കും. സർവീസ് നൗ സോഫ്റ്റ് വെയർ, വർക്ക്ഡേ, കൂപ്പ പ്ലാറ്റ്ഫോം സേവനങ്ങൾ ഉൾപ്പെടെ സാസ് പ്രാക്ടീസസ് ഇൻക്യുബേഷൻ്റെയും മെച്യൂരിറ്റി സംരംഭങ്ങളുടെയും നേതൃത്വം അദ്ദേഹത്തിനായിരിക്കും.
തന്ത്രപരമായ പങ്കാളിത്തവും ഏറ്റെടുക്കലും യുഎസ്ടിയുടെ വളർച്ചയിൽ അന്തർലീനമാണെന്ന് യുഎസ്ടി ചീഫ് ഇൻവെസ്റ്റ്മെൻ്റ് ഓഫീസർ സുനിൽ കാഞ്ചി അഭിപ്രായപ്പെട്ടു. “സ്വന്തം വീക്ഷണങ്ങൾ യാഥാർഥ്യമാക്കുന്ന ലോകോത്തര പരിഹാരങ്ങൾ സൃഷ്ടിക്കാനാണ് പങ്കാളികൾ ഞങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നത്. ആഭ്രയുടെ സർവീസ് നൗ ഏറ്റെടുക്കുന്നതിലൂടെ വ്യവസായത്തെ മുന്നോട്ടു നയിക്കുന്ന കഴിവുകൾ വിപുലീകരിക്കുകയാണ്.
അത് സ്ഥാപനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയും സഹകരണം മെച്ചപ്പെടുത്തുകയും ചെയ്യും”- അദ്ദേഹം വ്യക്തമാക്കി.
യുഎസ്ടി യുമായും മറ്റു ഉപയോക്താക്കളുമായും യോജിച്ച് പ്രവർത്തിക്കാനും സാസ് സൊല്യൂഷനുകളിലൂടെ അവയ്ക്ക് പരമാവധി മൂല്യം പകർന്നു നല്കാനുമുളള അവസരത്തെ പ്രതീക്ഷാപൂർവമാണ് നോക്കിക്കാണുന്നതെന്ന് ആഭ്ര സിഇഒ യും മാനേജിങ്ങ് പാർട്ണറുമായ കൈലാഷ് അറ്റൽ അഭിപ്രായപ്പെട്ടു. ഉപകരണങ്ങളും ഇന്നൊവേഷനും കൊണ്ടുവന്നും പുതിയ മേഖലകൾ താണ്ടാനുള്ള ധൈര്യം പകർന്നു നല്കിയും സാങ്കേതികവിദ്യയുടെ കരുത്തിൽ മുന്നേറാനുള്ള ആവേശത്തിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.