ചെന്നൈ: ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടില്‍ നിന്ന് താന്‍ സ്ഥാനാര്‍ഥിയായി നിന്ന് മത്സരിക്കുമെന്ന് അറിയിച്ച് നടൻ കമല്ഹാസന്. മുഖ്യമന്ത്രിയാവാനുള്ള ശ്രമത്തിലാണ് താനെന്നുമാണ് കമല്‍ ഹാസന് പറഞ്ഞത്. ഏത് മണ്ഡലത്തിൽ നിന്നാണ് താൻ മത്സരിക്കുന്നതെന്ന് ഉടന്‍ പ്രഖ്യാപിക്കുമെന്ന് കമല്‍ പറഞ്ഞു.
കമൽ ഹാസന്റെ രാഷ്ട്രീയ പ്രവേശനം വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ അപ്പോൾ ഒന്നും താൻ മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നില്ല. രജനികാന്ത് ഇനി രാഷ്ട്രീയത്തിലേക്ക് വരില്ലെന്നും സുഹൃത്തെന്ന നിലയിലാണ് പിന്തുണ തേടിയതെന്നും കമല്ഹാസന് പറഞ്ഞു.കേരളത്തില്‍ പിണറായി വിജയന് വീണ്ടും അധികാരത്തിലെത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് കമല്‍ പറഞ്ഞു. ചെന്നൈയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കമല്ഹാസന് ഇക്കാര്യം പറഞ്ഞത്.