മുംബൈ 02 നവംബർ 2020: ഇന്ത്യയിലെ ഡിജിറ്റൽ ഇൻഷുറൻസിന് തുടക്കം കുറിച്ച എയ്ഗോൺ ലൈഫ് ഇൻഷുറൻസ്, ഫ്ലിപ്കാർട്ടിൽ ‘ലൈഫ് + 36 ക്രിട്ടിക്കൽ ഇൽനെസ്സ് ഇൻഷുറൻസ്’ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഒരു ലക്ഷം രൂപയുടെ ലൈഫ് കവറിന് 153 രൂപയാണ് പ്രീമിയം. ക്രിട്ടിക്കൽ ഇൽനെസ്സിന് 10,000 രൂപയും. ഇതിലൂടെ, പോളിസി ഉടമയ്ക്ക് ജീവൻ പരിരക്ഷയ്ക്കൊപ്പം 36 ഗുരുതരമായ രോഗങ്ങളിൽ ഏതെങ്കിലും രോഗനിർണയം നടത്തുമ്പോൾ ഒരു ലൈംസം പേഔ ട്ട് ആനുകൂല്യവും ലഭിക്കുന്നു.
ഇന്നത്തെ കാലത്ത് മാനസിക സമ്മർദ്ദം, ജീവിതശൈലി തിരഞ്ഞെടുപ്പുകൾ എന്നിവ കാരണം ഹൃദയാഘാതം, വൃക്ക തകരാറുകൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടൂതലാണ്. എയ്ഗോൺ ലൈഫിന്റെ “ലൈഫ് + 36 ക്രിട്ടിക്കൽ ഇൽനെസ്സ് ഇൻഷുറൻസ്” സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനായി ലൈഫ് കവറിനൊപ്പം പോളിസി ഉടമയ്ക്ക് മിക്ക ജീവിതശൈലി രോഗങ്ങൾക്കും പരിരക്ഷ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. ജീവനു ഭീഷണിയാകുന്ന ക്യാൻസർ, ഹൃദയാഘാതം, വൃക്ക പരാജയം, സ്ട്രോക്ക്, പൊള്ളൽ, അൽഷിമേഴ്സ്, മറ്റ് 30 രോഗങ്ങൾ എന്നിവയ്ക്ക് ഈ പോളിസി പരിരക്ഷ നൽകുന്നു. പോളിസി തൽക്ഷണം ഇഷ്യു ചെയ്യുന്നു, ഇതിന് വൈദ്യ പരിശോധനയോ കെവൈസിയോ ആവശ്യമില്ല. ജീവന് ഭീഷണിയാകുന്ന 36 രോഗങ്ങളിൽ ഏതെങ്കിലും കണ്ടെത്തിയാൽ, ആശുപത്രി ബില്ലുകൾ പരിഗണിക്കാതെ പോളിസി ഹോൾഡർക്ക് ഒരു ലംപ്സം തുക നൽകും. പോളിസി പ്രകാരം നൽകിയ ക്ലെയിം തുക കുറച്ച് കൊണ്ടുള്ള സം അഷ്വേർഡ് തുകയ്ക്കൊപ്പം ലൈഫ് കവർ തുടരുകയും ചെയ്യുന്നു. ആരോഗ്യസംരക്ഷണ ചെലവുകൾ, ഗാർഹിക ചികിത്സ, മറ്റ് അനുബന്ധ ചെലവുകൾ എന്നിവ കൈകാര്യം ചെയ്യാൻ ഈ ലംപ് സം തുക സഹായിക്കുന്നു
ലൈഫ് + 36 ക്രിട്ടിക്കൽ ഇൽനെസ്സ് ആനുകൂല്യത്തിന്റെ സമാരംഭത്തെക്കുറിച്ച് സംസാരിച്ച എയ്ഗോൺ ലൈഫ് ഇൻഷുറൻസിന്റെ പ്രിൻസിപ്പൽ ഓഫീസർ, സി.എഫ്.ഒ സതീശ്വർ ബാലകൃഷ്ണൻ പറഞ്ഞു, “ഇൻഷുറൻസ് താങ്ങാവുന്നതും ലളിതവും പ്രാപ്യവുമാക്കികൊണ്ട് ജീവിതം സംഘർഷരഹിതമാക്കുകയെന്ന കാഴ്ചപ്പാടിനോട് ഞങ്ങൾ എന്നും പ്രതിബദ്ധരായിരിക്കും. ഞങ്ങളുടെ കാഴ്ചപ്പാടിനോട് യോജിക്കുന്ന വിധത്തിലാണ് ‘ലൈഫ് + 36 ക്രിട്ടിക്കൽ ഇൽനെസ്സ് ഇൻഷുറൻസ് ആവിഷ്കരിച്ചിരിക്കുന്നത്’. നിലവിലെ സാഹചര്യത്തിൽ, ആരോഗ്യസംരക്ഷണച്ചെലവ് ജനങ്ങൾക്ക് ഭാരം തന്നെയാണ്, പ്രത്യേകിച്ചും ഗുരുതരമായ രോഗങ്ങൾ കണ്ടെത്തിയാൽ; നിലവിലെ മഹാമാരി മൂലമുള്ള പരിമിതമായ ശാരീരിക പ്രവർത്തനങ്ങൾ ജീവിത ശൈലി രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു . ആരോഗ്യപരമായ അത്യാഹിതങ്ങളുടെ അമിതമായ ചിലവുകൾ ഞങ്ങളുടെ ഉപയോക്താക്കൾക്ക് ബാധകമാകില്ലെന്ന് ഉറപ്പുവരുത്താൻ, 36 ഗുരുതരമായ രോഗങ്ങളിൽ ഏതെങ്കിലും കണ്ടെത്തിയാൽ ഒരു വലിയ തുക നൽകുന്ന ‘ഗുരുതരമായ രോഗനിർണയത്തിൽ പണം നൽകുക’ പോലുള്ള ആനുകൂല്യങ്ങൾ പോളിസി ഉടമകൾക്ക് ഒരു അനുഗ്രഹമായിരിക്കും “
അദ്ദേഹം തുടർന്നു, ” ഇതിനു മുമ്പ് ഫ്ലിപ്കാർട്ടിലെ ഞങ്ങളുടെ ഉൽപ്പന്നമായ ലൈഫ് + കോവിഡ് -19 ഇൻഷുറൻസ് ജനങ്ങളുമായുള്ള വലിയ അടുപ്പത്തിന് സാക്ഷ്യം വഹിക്കുകയും കൂടുതൽ സമഗ്രമായ ഉൽപന്നങ്ങളുടെ ആവശ്യകത മനസ്സിലാക്കാൻ അത് ഞങ്ങളെ സഹായിക്കുകയും ചെയ്തു. ഫ്ലിപ്കാർട്ടുമായുള്ള ബന്ധം ഞങ്ങളുടെ വിതരണ അടിത്തറ വർദ്ധിപ്പിക്കാൻ സഹായിക്കുക മാത്രമല്ല, ഫ്ലിപ്കാർട്ട് ഉപയോക്താക്കൾക്ക് പ്രസക്തമായ പരിരക്ഷാ പരിഹാരങ്ങൾ നൽകിക്കൊണ്ട് ഈ ശ്രേണിയിലെ മികച്ച സേവനങ്ങൾ നൽകാൻ ഞങ്ങളെ പ്രാപ്തരാക്കുകയും ചെയ്തു. “
ഫ്ലിപ്കാർട്ട്, ഫിൻടെക് ആൻഡ് പേയ്മെന്റ്സ് ഗ്രൂപ്പ് മേധാവി ശ്രീ രഞ്ജിത്ത് ബോയനപ്പള്ളി പറഞ്ഞു, “ഫ്ലിപ്കാർട്ടിൽ, ഞങ്ങൾ നൂതനമായ ആശയങ്ങൾ നിരന്തരം നടപ്പിലാക്കുന്നു. ഞങ്ങളുടെ പ്ലാറ്റ്ഫോമിൽ ഉപഭോക്താക്കൾക്ക് പ്രയോജനമുള്ള ഉൽപന്നങ്ങൾക്ക് ഞങ്ങൾ എന്നും മുൻഗണന നൽകുന്നു. എയ്ഗോണുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ഇതിനൊരു ഉദാഹരണമാണ്. ഇപ്പോഴത്തെ അനിശ്ചിതവും വെല്ലുവിളി നിറഞ്ഞതുമായ സാഹചര്യം കണക്കിലെടുക്കുമ്പോൾ , ഇൻഷുറൻസ് നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഉൽപ്പന്നമാണ്. എല്ലാ ഉപഭോക്താക്കളുടെയും ഇൻഷുറൻസ് ആവശ്യങ്ങൾക്കായി ഫ്ലിപ്കാർട്ട് ഒരു –വൺസ്റ്റോപ്പ് ഷോപ്പ് പരിഹാരമാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. “
ഈ ഉൽപ്പന്നം ഫ്ലിപ്കാർട്ട് ആപ്പിൽ ലഭ്യമാകും. ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ ഫോണിലൂടെ അവരുടെ വീടുകളുടെ സുരക്ഷയിൽ ഇരുന്നുകൊണ്ട് തന്നെ ലൈഫ് + 36 ക്രിട്ടിക്കൽ ഇൽനെസ്സ് ഇൻഷൂറൻസ് വാങ്ങാൻ കഴിയും.
ഫ്ലിപ്കാർട്ടിനെക്കുറിച്ച്:
ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ കൊമേഴ്സ് സ്ഥാപനങ്ങളിലൊന്നാണ് ഫ്ലിപ്കാർട്ട് ഗ്രൂപ്പ്. അതിൽ ഫ്ലിപ്കാർട്ട്, മൈന്ത്ര, ഫോൺപെ എന്നീ ഗ്രൂപ്പ് കമ്പനികളും ഉൾപ്പെടുന്നു. 2007 ൽ ആരംഭിച്ച ഫ്ലിപ്കാർട്ട് ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെയും വിൽപ്പനക്കാരെയും വ്യാപാരികളെയും ചെറുകിട ബിസിനസ്സുകളെയും ഇന്ത്യയുടെ ഇ-കൊമേഴ്സ് വിപ്ലവത്തിന്റെ ഭാഗമാകുന്നതിന് പ്രാപ്തരാക്കി. കമ്പനിക്ക് രജിസ്റ്റർ ചെയ്ത 200 ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെ ശക്തമായ അടിത്തറയുണ്ട്. 80+ വിഭാഗങ്ങളിലായി 150 ദശലക്ഷത്തിലധികം ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലെ ഇ-കൊമേഴ്സിനെ ജനകീയമാക്കുക, പ്രാപ്യതയ്ക്കൊപ്പം താങ്ങാനാവുന്ന നിരക്കിൽ ഉപഭോക്താക്കൾക്ക് ആനന്ദം പ്രദാനം ചെയ്യുക, പരിസ്ഥിതി വ്യവസ്ഥയിൽ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സംരംഭകരുടെ തലമുറകളെയും എം എസ് എം ഇകളെയും ശക്തരാക്കുക, തുടങ്ങിയ ഞങ്ങളുടെ ശ്രമങ്ങൾ ഈ വ്യവസായ രംഗങ്ങളിൽ നിരവധി പുതുമകൾ നടപ്പാക്കുവാൻ കാരണമായിട്ടുണ്ട്. ക്യാഷ് ഓൺ ഡെലിവറി, നോ കോസ്റ്റ് ഇഎംഐ, ഈസി റിട്ടേൺസ് പോലുള്ള സേവനങ്ങൾ ആദ്യമായി നടപ്പാക്കിയത് ഫ്ലിപ്കാർട്ട് ആണ് . ഇത്തരത്തിലുള്ള ഉപഭോക്തൃ കേന്ദ്രീകൃതമായ പുതുമകൾ ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ഓൺലൈൻ ഷോപ്പിംഗ് കൂടുതൽ പ്രാപ്യവും താങ്ങാനാവുന്നതുമാക്കി മാറ്റി. ഓൺലൈൻ ഫാഷൻ വിപണിയിൽ ഒരു പ്രമുഖ സ്ഥാനം വഹിക്കുന്ന മൈന്ത്രയും ഇന്ത്യയിലെ അതിവേഗം വളരുന്ന ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോൺപെയും ചേർന്ന് ഫ്ലിപ്കാർട്ട് ഗ്രൂപ്പ് സാങ്കേതികവിദ്യയിലൂടെ ഇന്ത്യയിലെ വാണിജ്യ പരിവർത്തനത്തിന് നേതൃത്വം നൽകുന്നു.
മീഡിയ ചോദ്യങ്ങൾക്ക് ബന്ധപ്പെടുക : media@flipkart.com
എയ്ഗോൺ ലൈഫ് ഇൻഷുറൻസ് കമ്പനിയെക്കുറിച്ച്:
ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ ഇൻഷുറൻസ് കമ്പനികളിലൊന്നായ എയ്ഗോൺ ലൈഫ് ഒരു നവയുഗ ഡിജിറ്റൽ സേവന കമ്പനിയാണ്. കൂടാതെ ഇന്ത്യയിൽ ഓൺലൈൻ ടേം പ്ലാൻ ആരംഭിച്ച ആദ്യത്തെ കമ്പനികളിൽ ഒന്നാണ്. ഓൺലൈൻ പ്രൊട്ടക്ഷൻ സ്പെഷ്യലിസ്റ്റുകൾ ആയതിനാൽ, ഉപയോക്താക്കൾക്ക് ഉയർന്ന നിലവാരത്തിലുള്ള സേവനം നൽകുന്നതിനായി പൂർണ്ണമായും സജ്ജമായ കമ്പനിയുടെ ജീവനക്കാർ തന്നെയായ സർവീസ് ടീമാണ് എയ്ഗോൺ ലൈഫിനുള്ളത്.
ഏറ്റവും കൂടുതൽ ശുപാർശ ചെയ്യപ്പെടുന്ന നവ യുഗ ലൈഫ് ഇൻഷുറൻസ് കമ്പനി ആകുക എന്ന കാഴ്ചപ്പാടോടെ, കമ്പനിയുടെ ഡയറക്റ്റ് ടു കസ്റ്റമർ കൂടുതൽ വ്യക്തതയ്ക്കും സുതാര്യതയ്ക്കും വേണ്ടി ഉപഭോക്താക്കളുമായി നേരിട്ടുള്ള ആശയവിനിമയം സ്ഥാപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. https://www.aegonlife.com/
കൂടുതൽ അന്വേഷണങ്ങൾക്ക് ദയവായി ബന്ധപ്പെടുക: