ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇതുവരെ പതിനൊന്ന് കോടി പത്തൊന്‍പത് ലക്ഷം പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 24.77 ലക്ഷം പേര് മരിച്ചു. 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിലധികം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ രണ്ട് കോടി ഇരുപത്തിയൊന്ന് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ രണ്ട് കോടി എണ്‍പത്തിയേഴ് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 5.11 ലക്ഷം പേര് മരിച്ചു.50000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഇന്ത്യയില്‍ ഒരു കോടി പത്ത് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്ത് 1.47 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.1.56 ലക്ഷം പേര് മരിച്ചു. കഴിഞ്ഞ ദിവസം മാത്രം 13000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നത് ആശങ്ക പകരുന്നു. ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി കടന്നു.