ചെന്നൈ: തമിഴ്നടൻ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. ടെലിവിഷൻ താരമായ ഇന്ദ്രകുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 25 വയസായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
വെള്ളിയാഴ്ചയാണ് സുഹൃത്തിന്റെ പേരാംബലൂറിലെ വീട്ടിൽ കിടപ്പുമുറിയിലെ സീലിങ് ഫാനിൽ ഇന്ദ്രകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
ഇന്ദ്രകുമാറിന് ഭാര്യയും കുഞ്ഞുമുണ്ട്. ശ്രീലങ്കൻ സ്വദേശിയായ ഇന്ദ്രകുമാർ ചെന്നൈയിലെ അഭയാർഥി ക്യാമ്പിലായിരുന്നു താമസം. ജോലി സംബന്ധമായ പ്രശ്നങ്ങൾ നേരിട്ടിരുന്നതായാണ് വിവരം.