ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനത്തില്‍ ചെങ്കോട്ടയില്‍ ഉണ്ടായ അക്രമ സംഭവങ്ങളില്‍ ഉള്‍പ്പെട്ടവരുടെ ഫോട്ടോ ഡല്‍ഹി പോലീസ് പുറത്തുവിട്ടു. ചെങ്കോട്ട ആക്രമത്തില്‍ ഉള്‍പ്പെട്ട 200 പേരുടെ ഫോട്ടോകള്‍ ഡല്‍ഹി പോലീസ് നേരത്തെ പുറത്തുവിട്ടിരുന്നു.
അതിന്റെ തുടര്‍ച്ചയായാണ് 20 പേരുടെ ഫോട്ടോ കൂടി ഡല്‍ഹി പോലീസ് പുറത്തുവിട്ടത്. വീഡിയോ ദൃശ്യങ്ങളില്‍ നിന്നാണ് പോലീസ് ഫോട്ടോ തയ്യാറാക്കിയത്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുകയാണ് .