ന്യൂഡൽഹി :ടൂള്‍ കിറ്റ് കേസ് അന്വേഷണത്തില്‍ ദിഷ രവി അടക്കമുള്ളവര്‍ക്ക് എതിരെ ഡല്‍ഹി പൊലീസ് യുഎപിഎ ചുമത്തിയേക്കും. ടൂള്‍ കിറ്റിലെ ഹൈപ്പര്‍ ലിങ്കുകള്‍ ദേശവിരുദ്ധ പ്രചാരണങ്ങളിലേക്കും സൈന്യം കൂട്ടക്കൊല നടത്തുന്നു എന്ന് വിധത്തില്‍ നടത്തുന്ന പ്രചാരണങ്ങളിലേക്കും നയിക്കുന്നത് ചൂണ്ടിക്കാട്ടിയാകും യുഎപിഎ ചുമത്തുക.
വിവിധ സാമൂഹ്യ മാധ്യമങ്ങളും മറ്റ് ഓണ്‍ലൈന്‍ സേവന ദാതാക്കളും നല്കിയ ബേസിക്ക് സബ്സ്ക്രൈബര്‍ ഡീറ്റയില്‍സ് ഇപ്പോള്‍ പൊലീസ് അവലോകനം ചെയ്ത് വരികയാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഈ നടപടിക്രമങ്ങള്‍ അവസാനിക്കും.
ഇടക്കാല ജാമ്യം ലഭിച്ച നികിതയും ശാന്തനുവും ഡല്‍ഹി കോടതികളെ ഈ ആഴ്ച സമീപിക്കും. നിയമ സഹായം തേടി പ്രമുഖ അഭിഭാഷകരെ ഇരുവരും ഇതിനകം സമീപിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഡല്‍ഹി പൊലീസിന്റെ നടപടി.