ന്യൂഡൽഹി :രാജ്യ തലസ്ഥാനത്ത് കനത്ത മൂടൽ മഞ്ഞു .എയർ ക്വാളിറ്റി ഇൻഡക്സ് വളരെ താഴ്ന്ന നിരക്കിലേക്ക് എത്തി .സഫറിന്റെ റിപ്പോർട്ട് പ്രകാരമാണിത് .
“ഡൽഹിയിലെ ആകെ മഞ്ഞു ഏറ്റവും താഴ്ന്ന നിരക്കിലാണ് .ഇത് വളരെ മോശം നിരക്ക് കൂടിയാണ് .കാറ്റുകൾ കുറയാനും ദിശ മാറി സഞ്ചരിക്കാനും സാധ്യത ഉണ്ട് .എയർ ക്വാളിറ്റി ഇൻഡക്സ് അടുത്ത രണ്ടു ദിവസങ്ങളിൽ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തപ്പെടാം .എന്നാൽ ഫെബ്രുവരി 20 നു ശേഷം കാര്യമായ മാറ്റങ്ങൾ ഉണ്ടാകും “സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റീസർച്ച (സാഫർ )പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു .
എയർ ക്വാളിറ്റി ഇൻഡക്സ് പ്രകാരം പൂജ്യം മുതൽ അമ്പതു വരെ വരുന്നത് നല്ലതാണ് .100 വരെ തൃപിതികരമാണ് .എന്നാൽ മുന്നൂറിന് മുകളിൽ പോകുന്നത് വളരെ മോശമാണ് .ഡൽഹിയിൽ ഇന്ന് 12 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത് .ഇത് 28 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത ഉണ്ട് .