ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ആയുധവേട്ട. കശ്മീരിലെ റിയാസി ജില്ലയിലെ പിര്‍ പഞ്ചല്‍ നിരകളില്‍ നിന്നാണ് ആയുധശേഖരങ്ങള്‍ പിടിച്ചെടുത്തത്. ഇന്ത്യന്‍ സൈന്യവും കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.
പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. എ കെ 47, എസ്എല്‍ആര്‍ റൈഫിള്‍, 303 ബോള്‍ട്ട് റൈഫിള്‍, പിസ്റ്റളുകള്‍, മാഗസിനുകള്‍, ഗ്രനേഡുകള്‍, റേഡിയോ സെറ്റ് എന്നിങ്ങനെയുള്ള മാരകായുധങ്ങളും സ്ഫോടക വസ്തുക്കളുമാണ് സുരക്ഷാ സേന പിടിച്ചെടുത്തത്. മേഖലയിലേക്ക് ഭീകരരെ നുഴഞ്ഞു കയറ്റായി പാകിസ്താന് നിരന്തരം ശ്രമിക്കുന്നുണ്ട്. ഇവര്‍ക്ക് നല്‍കാനുള്ള ആയുധങ്ങളാണ് മേഖലയില്‍ സജ്ജമാക്കിയിരുന്നത്. പാകിസ്താനില്‍ നിന്നും നുഴഞ്ഞു കയറുന്ന ഭീകരര്‍ക്ക് ആയുധക്ഷാമം അനുഭവപ്പെടാതിരിക്കാനായാണ് ഇത്രത്തോളം ആയുധങ്ങള്‍ മേഖലയില്‍ ഒളിപ്പിച്ചു വെച്ചിരുന്നതെന്നാണ് സുരക്ഷാ സേനയുടെ നിഗമനം.