ന്യൂ ഡല്‍ഹി: ഏപ്രില്‍ ഒന്ന് മുതല്‍ അടുത്ത അധ്യയനവര്‍ഷം ആരംഭിക്കണമെന്ന് സിബിഎസ്ഇ. സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്ത് ഏപ്രിലില്‍ തന്നെ അടുത്ത അധ്യയനവര്‍ഷം തുടങ്ങണമെന്ന് സിബിഎസ്ഇ ആവശ്യപ്പെട്ടു.
ഒമ്പത്, പതിനൊന്ന് ക്ലാസുകളിലെ കുട്ടികളുടെ പഠനത്തില്‍ എത്രത്തോളം കുറവുണ്ടായിട്ടുണ്ടെന്ന് വിലയിരുത്തിയശേഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വാര്‍ഷികപരീക്ഷ നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. പരീക്ഷ ഓഫ്ലൈന് ആയി നടത്താനും ആലോചിക്കുന്നുണ്ട്.