മുംബൈ: രാജ്യത്തെ പ്രമുഖ ഭവനവായ്പ സ്ഥാപനമായ എച്ച്ഡിഎഫ്സി ലിമിറ്റഡിന്റെ വിപണിമൂല്യം അഞ്ചു ലക്ഷംകോടി രൂപ കടന്നു.ഓഹരി വില എക്കാലത്തെയും ഉയരമായ 2,808 രൂപയിലെത്തിയതോടെയാണ് ഈനേട്ടം കമ്പനിക്ക് സ്വന്തമായത് .
കഴിഞ്ഞദിവസത്തെ ക്ലോസിങ് നിരക്കിനേക്കാള്‍ 1.5 ശതമാനം ഉയർന്നതോടെയാണ് വിപണിമൂല്യം 5.03 ലക്ഷം കോടിയായത് .ഈ നേട്ടം സ്വന്തമാക്കുന്ന രാജ്യത്തെ ആറാമത്തെ കമ്പനിയായാണ് എച്ച്ഡിഎഫ്സി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികളാണ് ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.13.2 ലക്ഷം കോടി വിപണിമൂല്യമുള്ള റിലയന്‍സാണ് മുന്നില്‍. 12.05ലക്ഷം കോടിയുമായി ടിസിഎസിനാണ് രണ്ടാം സ്ഥാനം.