പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനെർജിക്ക് എതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ .തിരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും അവർ ശ്രീ രാമ എന്ന ജപിക്കുമെന്ന് അമിത് ഷാ .
“ജയ് ശ്രീ റാം എന്നത് മന്ത്രമാണ് .അതിലെന്താണ് മോശം ?പലരും ഈ മന്ത്ര ധ്വനിയിൽ അഭിമാനം കൊള്ളുന്നു .എന്ത് കൊണ്ട് നിങ്ങൾക്ക് ഇത് അപമാനകരമായ കാര്യമായി തോനുന്നു ?കാരണം നിങ്ങൾ വോട്ടുകൾക്കായി ഒരു വിഭാഗത്തെ പ്രീണിപ്പിക്കണം”അമിത് ഷാ പറഞ്ഞു .ശ്രീ രാം മന്ത്രം ഇവിടെ ജപിച്ചിലെങ്കിൽ പാകിസ്ഥാനിൽ ജപിക്കുമോ എന്നും അദ്ദേഹം ചോദിച്ചു .
മോദിയുടെ രാഷ്ട്രീയം വികസനത്തിന്റേതാണെങ്കിൽ മമത ബാനർജിയുടെ രാട്രീയം വിനാശത്തിന്റേത് ആണെന്നും അദ്ദേഹം ആരോപിച്ചു .പശ്ചിമ ബംഗാളിൽ ബിജെപിക്ക് ഒരു സീറ്റും ലഭിക്കില്ലെന്ന് 2017 ൽ മമത ബാനർജി പറഞ്ഞിരുന്നു. എന്നാൽ പിന്നീട് നിങ്ങൾ 18 സീറ്റുകൾ ബിജെപിക്ക് നൽകി. ഇപ്പോൾ അവർ സീറ്റുകൾ തേടുകയാണ്.
പശ്ചിമ ബംഗാളിലേക്കുള്ള കേന്ദ്ര ബജറ്റ് വിഹിതത്തെക്കുറിച്ചും വടക്കൻ ബംഗാളിനെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനുള്ള ഭാവി പദ്ധതിയെക്കുറിച്ചും സംസാരിച്ച അമിത് ഷാ, “ബംഗാൾ ദേവി ദുർഗയെ ആരാധിക്കുന്നു, പക്ഷേ അതിനായി നിങ്ങൾ കോടതിയിൽ പോകണം. ഞങ്ങളെ അധികാരത്തിലെത്തിക്കുക, അത് ഞങ്ങൾ ചെയ്യും”