ന്യൂഡൽഹി :അക്കൗണ്ടുകൾ റദ്ദാക്കാത്തതിനാല്‍ ട്വിറ്ററിനെ കേന്ദ്രം അതൃപ്തി അറിയിച്ചു .മുന്നോട്ടു വെച്ച നിർദേശങ്ങൾ പാലിക്കാത്തതിനാലാണ് അതൃപ്തി കേന്ദ്രം രേഖപ്പെടുത്തിയത് .കമ്പനിക്ക് കേന്ദ്ര ഐടി സെക്രട്ടറി മുന്നറിയിപ്പും നല്കി.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ട്വിറ്റര്‍ സ്വന്തം നിയമങ്ങളേക്കാള്‍ രാജ്യത്തെ നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും കേന്ദ്രം അറിയിച്ചു .കേന്ദ്രം നിര്‍ദേശിച്ച മുഴുവന്‍ അക്കൗണ്ടുകളും ഉടന്‍ റദ്ദാക്കണമെന്നും ഐടി സെക്രട്ടറി ആവശ്യപ്പെട്ടു .
കര്‍ഷക വംശഹത്യയെന്ന ഹാഷ്ടാഗിന്റെ ഉപയോഗം അഭിപ്രായ സ്വാതന്ത്യമോ മാധ്യമ സ്വാതന്ത്ര്യമോ അല്ലെന്നും കേന്ദ്രം കൂട്ടി ചേർത്തു .ട്വിറ്റര്‍ പ്രതിനിധികളുമായുള്ള ഓണ്‍ലൈന്‍ കൂടിക്കാഴ്ചയിലാണ് ഐടി സെക്രട്ടറി ഈകാര്യങ്ങൾ ചൂണ്ടിക്കാട്ടിയത് .