തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ദ്ധനവ് രേഖപ്പെടുത്തി. പവന് 480 രൂപയാണ് കൂടിയത്. ഗ്രാമിന് 60 രൂപയും വര്‍ദ്ധിച്ചു. ഗ്രാമിന് 4,465 രൂപയാണ് ഇന്നത്തെ സ്വര്‍ണത്തിന്റെ വില്‍പ്പന നിരക്ക്. പവന് 35,720 രൂപയും. അതേസമയം, അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തു. കമ്മോഡിറ്റി വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,840 ഡോളറാണ് നിലവിലെ നിരക്ക. ്