ന്യൂഡൽഹി :കർഷക സമരത്തിനു പിന്തുണ പ്രഖ്യാപിച്ച പോപ് ഗായിക റിഹാന്നയുടെ സ്കിൻകെയർ ബ്രാൻഡിനെതിരെ പരാതിയുമായി എൻജിഓ. റിഹാന്നയുടെ കമ്പനിയിൽ ബാലവേല നടക്കുന്നുണ്ടെന്ന് പരാതിയുമായിട്ടാണ് എൻജിഓ രംഗത്ത് എത്തിയത് .
നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് എന്ന എൻജിഓ ആണ് ഝാർഖണ്ഡിലുള്ള ഫെൻ്റി ബ്യൂട്ടി എന്ന കമ്പനിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. വിഷയത്തിൽ അന്വേഷണം നടത്തണമെന്നാണ് എൻജിഓയുടെ ആവശ്യം.
നാം എന്തുകൊണ്ടാണ് ഇതിനെ കുറിച്ച് സംസാരിക്കാത്തത് എന്ന ചോദ്യം ഉയർത്തിയാണ് റിഹാന്ന കർഷക സമരത്തിൻ്റെ ചിത്രം പങ്കുവച്ചത്. കർഷക സമരത്തെ തുടർന്ന് ഡൽഹിയിൽ ഇന്റർനെറ്റ് സേവനം നിർത്തലാക്കിയെന്ന വാർത്തയും ഒപ്പമുള്ള ചിത്രവും അടക്കമായിരുന്നു ട്വീറ്റ്. 100 മില്യണിലേറെ ഫോളോവേഴ്സുണ്ട് റിഹാനയുടെ ട്വിറ്ററിന് .