ന്യൂഡല്‍ഹി: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വിമാനത്താവള സ്വകാര്യവല്‍ക്കരണ പ്രക്രിയയുടെ മുന്നാം ഘട്ടം ഏപ്രിലില്‍ ആരംഭിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പ്രദീപ് സിങ് ഖരോല അറിയിച്ചു. 6-10 വിമാനത്തവളങ്ങളുടെ സ്വകാര്യവല്‍ക്കരണമാണ് മൂന്നാം ഘട്ടത്തില്‍ നടക്കുക. വിമാനത്താവളങ്ങള്‍ സ്വകാര്യവല്ക്കുന്നതിനും ലാഭകരമായ വിമാനത്താവളത്തെ ലാഭകരമല്ലാത്ത വിമാനത്താവളവുമായി ക്ലബ് ചെയ്തുകൊണ്ടുള്ള വില്‍പ്പന പ്രക്രിയക്കുമായി സര്‍ക്കാര്‍ പുതിയ സമീപനം തയ്യാരാക്കുമെന്ന് ഖരോല പറഞ്ഞു.
2021-22 കാലയളവിൽ ടയർ II, III നഗരങ്ങളിലുളള എഎഐ വിമാനത്താവളങ്ങളെ സർക്കാർ സ്വകാര്യവത്കരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ അറിയിച്ചിരുന്നു. 2021-22ൽ മൂലധനച്ചെലവ് ആവശ്യങ്ങൾക്കായി എഎഐ ബാങ്കുകളിൽ നിന്ന് 2,100 കോടി രൂപ സമാഹരിക്കുന്നുവെന്ന് ആക്ടിംഗ് ചെയർമാൻ അനുജ് അഗർവാൾ പറഞ്ഞു. മുംബൈ വിമാനത്താവളം ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നിർദ്ദേശത്തിന് എയർപോർട്ട് അതോറിറ്റി ഇതിനകം അംഗീകാരം നൽകിയിട്ടുണ്ടെന്നും അഗർവാൾ വ്യക്തമാക്കി.
2020 സെപ്റ്റംബറിൽ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ബിസിനസ് ഗ്രൂപ്പ് ജി വി കെ എയർപോർട്ട് ഡെവലപ്പേഴ്സ് ലിമിറ്റഡിന്റെ കട ബാധ്യത ഏറ്റെടുക്കാനുളള കരാറിൽ ഏർപ്പെട്ടിരുന്നു, ഇതിന് പകരമായി മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (മിയാൽ) 50.5 ശതമാനം ഓഹരി ജികെവി വാഗ്ദാനം ചെയ്തിരുന്നു. പിന്നാലെ, ദക്ഷിണാഫ്രിക്കൻ എയർപോർട്ട് കമ്പനിയുടെയും ദക്ഷിണാഫ്രിക്കയുടെ ബിഡ് വെസ്റ്റ് ഗ്രൂപ്പിന്റെയും കൈവശമുള്ള 23.5 ശതമാനം ഓഹരികളും വാങ്ങുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.
ആഭ്യന്തര ഇതര ഫ്ളൈറ്റ് ടിക്കറ്റുകളുടെ വില പരിധി ഒരു ശാശ്വത സവിശേഷതയായിരിക്കില്ലെന്നും അദേഹം പറഞ്ഞു. എന്നാല്‍ ഫ്ളൈറുടെ എണ്ണം പ്രീ കോവിഡ് സാഹചര്യത്തിലേക്ക് വര്‍ദ്ധിച്ചുകഴിഞ്ഞാല്‍ അത് ഇല്ലതാകും. 2021 മാര്‍ച്ച് 31 വരെ ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന തരത്തില്‍ സര്‍ക്കാര്‍ ഫെയര്‍ ബാന്‍ഡുകള്‍ നിലനില്ക്കും എന്ന് ഖരോല വ്യക്തമാക്കി.