ന്യൂഡൽഹി :ലോക്സഭയില്‍ കര്‍ഷക സമരം സംബന്ധിച്ച പ്രത്യേക ചര്‍ച്ചയ്ക്ക് തയാറല്ലെന്ന നിലപാട് തിരുത്തി കേന്ദ്ര സര്‍ക്കാര്‍. കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതിക്ക് തയാറാണെന്ന് പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിന് പിന്നാലെ ആണ് പ്രത്യേക ചര്‍ച്ചയ്ക്കും സര്‍ക്കാര്‍ തയാറായത്. സഭാ സ്തംഭനം ഒഴിവാക്കാനാണ് നീക്കം എന്ന് സര്‍ക്കാര്‍ വിശദീകരണം.
രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ച ഇതിനകം പൂര്‍ത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മറുപടി പറയുകയും ചെയ്യും.