ന്യൂഡല്‍ഹി: ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ അവകാശങ്ങള്‍ക്കും ദേശീയതാല്‍പര്യത്തിനും വേണ്ടിയാണ് ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ എക്കാലത്തും നിലകൊണ്ടിട്ടുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്ത് ഹൈകോടതിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ എക്കാലത്തും ഭരണഘടനയെ ക്രിയാത്മകമായി ശക്തിപ്പെടുത്താന്‍ ജുഡീഷ്യറി ഇടപെട്ടിട്ടുണ്ട്. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്ന ചുമതല കോടതികള്‍ കൃത്യമായി നിര്‍വഹിച്ചിട്ടുണ്ട്. ദേശീയതാല്പര്യത്തിന് പ്രാധാന്യം നല്‍കേണ്ട സമയങ്ങളില്‍ കോടതികള്‍ അതിനും വലിയ പ്രാമുഖ്യം നല്‍കിയിട്ടുണ്ടെന്നും മോദി വ്യക്തമാക്കി. ഇന്ത്യയുടെ പൗരാണിക ഗ്രന്ഥങ്ങള്‍ നല്ല ഭരണത്തിന്റെ മുഖമുദ്രയായി കണ്ടിരുന്നത് നീതിയെയാണ്. ഗുജറാത്ത് ഹൈകോടതി എക്കാലത്തും സത്യത്തിനും നീതിക്കും വേണ്ടിയാണ് നിലകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.