ന്യൂഡല്‍ഹി; ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനു ശേഷം സ്വർണവിലയിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തി . ഇതുവരെ 1,320 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ഇന്നലെ മാത്രം പവന് 320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 35,480ല്‍ എത്തി.
തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് സ്വര്‍ണ വില കുറഞ്ഞിരിക്കുന്നത്. ബജറ്റിന്റെ ചുവടുപിടിച്ച് സ്വര്‍ണ വില കുറയുന്നത് തുടരുകയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും താഴ്ന്നിട്ടുണ്ട്. 40 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4435 രൂപയായി.