തായ്പേയ് :ചൈനീസ് അധികാരമുള്ള പാരസെൽ ദ്വീപിനു സമീപം ഒരു യു എസ് യുദ്ധകപ്പൽ കണ്ടെത്തി .യു എസ് നേവിയാണ് ഈക്കാര്യം അറിയിച്ചത് . യു എസ് -ചൈന ബന്ധത്തിൽ തിരക്കുള്ള ഒരു പാതയാണ് ഇത് .
ചൈന അവർക്ക് അധികാരമുള്ള സ്ഥലത്തു യു എസിന്റെ സാന്നിധ്യം ഉണ്ടാകുന്നത് ഇഷ്ടപെടുന്നില്ല .ഈ കാര്യത്തിൽ വാഷിങ്ടണിന് നേരെ അവർ തിരിയുകയും ചെയ്തു .എന്നാൽ യു എസ് നേവിയുടെ അഭിപ്രായത്തിൽ അന്ത്രരാഷ്ട്ര നിയമം അനുസരിച്ചാണ് തങ്ങൾ പ്രവർത്തിച്ചതെന്ന് മറുപടി നൽകി .
1974 -ൽ സൗത്ത് വിയറ്റ്നാമിനോട് പൊരുതിയാണ് പാരസെൽ ദ്വീപ് ചൈന പിടിച്ചടക്കിയത് .മലേഷ്യ ,ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങൾ ഈ പ്രദേശത്തു തങ്ങൾക്ക് അധികാരമുണ്ടെന്ന് അവകാശപ്പെട്ടിട്ടുണ്ട് .