മുംബൈ :പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ .റീപോ നിരക്ക് നാലു ശതമാനത്തിൽ തന്നെ തുടരുമെന്നും ആർ ബി ഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു .വളർച്ചയെ പിന്തുണയ്ക്കുന്ന വായ്പ നയമാണ് ആർ ബി ഐ പിന്തുടരുന്നത് .
അടുത്ത സാമ്പത്തിക വര്ഷം 10 .5 ശതമാനം വളർച്ചയാണ് പ്രതീഷിക്കുന്നത് .ആർ ബി ഐ വായ്പ നയം പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ഓഹരിവിപണി കുതിച്ചു .സെൻസെസ് ഒരു ഘട്ടത്തിൽ അമ്പതിനായിരത്തിനു മുകളിൽ എത്തി .