ന്യൂയോര്‍ക്ക്:ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെ പത്ത് കോടി മുപ്പത്തിയൊമ്ബത് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഏഴ് കോടി അമ്ബത്തിയാറ് ലക്ഷം പേര് രോഗമുക്തി നേടി. 24 മണിക്കൂറിനിടെ മൂന്നരലക്ഷത്തിലധികം കേസുകള്‍ സ്ഥിരീകരിച്ചു. മരണം 22,46,789 ആയി ഉയര്‍ന്നു.
ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ ണ്ട് കോടി അറുപത്തിയൊമ്ബത് ലക്ഷം രോഗബാധിതരാണ് ഉള്ളത്.4.54 ലക്ഷം പേര് മരിച്ചു. 1.65 കോടി പേര് രോഗ മുക്തി നേടി. അതേസമയം, ഇന്ത്യയില്‍ 1,07,67,206 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. മരണം 1.54 ലക്ഷമായി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് 1.60 ലക്ഷം പേര് വൈറസ് ബാധിച്ച് ചികിത്സയിലുണ്ട്. 1,04,47,450 പേര് രോഗമുക്തി നേടി.
ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് 2.25 ലക്ഷം പേര് കോവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ തൊണ്ണൂറ്റിരണ്ട് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.