ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ എസ്ഐയെ ലോറിയിടിച്ചു കൊലപ്പെടുത്തി. വി ബാലുവാണ് കൊല്ലപ്പെട്ടത്. കോണ്‍സ്റ്റബിള്‍ പൊന്‍സുബ്ബയ്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൂത്തുക്കുടിയിലെ കെര്‍ക്കെ ജംഗ്ഷനിലാണ് സംഭവം. ഒരു ഹോട്ടലില്‍ തര്‍ക്കം നടക്കുന്നത് അറിഞ്ഞാണ് എസ്ഐയും കോണ്‍സ്റ്റബിളും ഇവിടെ എത്തുന്നത്. മദ്യലഹരിയില്‍ മുരുകന് എന്നയാളാണ് പ്രശ്നമുണ്ടാക്കിയത്. പ്രശ്നം പരിഹരിച്ച് ഇരുവരും ഇരുചക്ര വാഹനത്തില്‍ സ്ഥലത്ത് നിന്നും മടങ്ങിയപ്പോള്‍ തൊട്ടു പിന്നാലെ ലോറിയുമായി എത്തിയ മുരുകന് ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിപ്പിക്കുകയായിരുന്നു.
എസ്ഐ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. കോണ്‍സ്റ്റബിള്‍ പൊന്‍സുബ്ബയ്യയ്ക്ക് ഗുരുതരമായ പരിക്കുകളുണ്ട്.
സംഭവസ്ഥലത്ത് നിന്നും രക്ഷപെട്ട മുരുകന് പിന്നീട് കോടതിയില്‍ എത്തി കീഴടങ്ങി. ഇയാളെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കുമെന്ന് തൂത്തുക്കുടി ജില്ലാ പോലീസ് സൂപ്രണ്ട് എസ്. ജയകുമാര്‍ പറഞ്ഞു.