ബംഗളൂരു: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വി.കെ. ശശികല (66) ഞായറാഴ്ച ആശുപത്രിവിടും. ബംഗളൂരു വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശശികലയെ നാളെ ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
ഞായറാഴ്ച 10 ദിവസത്തെ ചികിത്സ പൂര്‍ത്തിയാകും. മൂന്നു ദിവസമായി കോവിഡ് ലക്ഷണങ്ങള്‍ കാണിക്കുന്നില്ല. കൃത്രിമ ഓക്സിജന്‍ നല്‍കാതെ തന്നെ ശ്വസിക്കാനാവുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം ഞായറാഴ്ച ശശികലയെ ആശുപത്രിയില്‍നിന്നും വിടാനാവുമെന്ന് മെഡിക്കല്‍ കോളജ് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
അതേസമയം, അണ്ണാ ഡി.എം.കെയെ വഞ്ചകരില്‍ നിന്ന് മോചിപ്പിക്കുമെന്നു ശശികലയുടെ ഉടമസ്ഥതയിലുള്ള നമതു എംജിആര്‍ പത്രത്തിന്റെ മുഖപ്രസംഗം. മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കെതിരെ രൂക്ഷവിമര്സനമാണ് മുഖപ്രസംഗത്തില്‍ ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയടക്കം കൂടെ നിന്നവര്‍ ചതിച്ചെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. പളനിസാമിയെ ദ്രോഹിയെന്നാണ് വിശേഷിപ്പിച്ചത്.
ജയലളിത വളര്‍ത്തി വലുതാക്കിയ പാര്‍ട്ടിയെ വഞ്ചകര്‍ തളര്‍ത്തി. പാര്‍ട്ടിയെ പ്രതാപത്തിലേക്കെത്തിക്കാന്‍ ജനങ്ങളുടെ പിന്തുണയും മുഖപ്രസംഗത്തില്‍ തേടുന്നുണ്ട്. ശശികലയുടെ നിലപാട് വ്യക്തമായതോടെ എടപ്പാടി പളനിസാമിയും ഒ പനീര്‍സെല്‍വവും അടക്കമുള്ള അണ്ണാഡിഎംകെ നേതാക്കള്‍ അങ്കലാപ്പിലാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ശശികലയുടെ തിരിച്ചുവരവ് വലിയ വെല്ലുവിളി തന്നെയാണ് പാര്‍ട്ടിക്ക് ഉയര്‍ത്തുന്നത്.
ജയലളിതയുടെ മരണശേഷം അനധികൃത സ്വത്ത് സമ്ബാദനക്കേസിലെ വിധി സുപ്രീം കോടതി ശരവച്ചതിനു പിന്നാലെ ശശികലയാണ് എടപ്പാടി പളനിസാമിയെ മുഖ്യമന്ത്രിയാക്കിയത്. അതിനുശേഷം എതിര്‍പക്ഷത്തുള്ള പനീര്‍സെല്‍വത്തെ കൂടെ കൂട്ടി ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.