ന്യൂ ഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കമിട്ട് കൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തുന്ന പ്രസംഗം 17 പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്കരിക്കും. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് ഇക്കാര്യം അറിയിച്ചത്. പുതിയ കാര്‍ഷിക ബില്ലുകള്‍ പ്രതിപക്ഷമില്ലാതെ പാര്‍ലമെന്റില്‍ പാസ്സാക്കിയെടുത്തതില്‍ പ്രതിഷേധിച്ചാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്ചയാണ് രാഷ്ട്രപതി പാര്‍ലമെന്റിന്റെ ഇരുസഭകളേയും അഭിസംബോധന ചെയ്യുക. കോണ്‍ഗ്രസ്, എന്‍സിപി, ആം ആദ്മി പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ്, ഡിഎംകെ, ശിവസേന, തൃണമൂല്‍ കോണ്‍ഗ്രസ്, എസ്പി, ആര്‍ജെഡി, സിപിഎം, സിപിഐ, മുസ്ലിംലീഗ്, ആര്‍എസ്പി, പിഡിപി, എംഡിഎംകെ, എഐയുഡിഎഫ്, കേരള കോണ്‍ഗ്രസ് (എം),എന്നീ പാര്‍ട്ടികളാണ് രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്കരിക്കുക.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും ഈ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. സഞ്ജയ് സിങ് എംപിയാണ് ആം ആദ്മി പാര്‍ട്ടി ബഹിഷ്കരിക്കുന്ന കാര്യം അറിയിച്ചത്.