ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ കര്‍ഷകര്‍ പതാക ഉയര്‍ത്തിയതില്‍ പ്രതികരണവുമായി ശശി തരൂര്‍ എംപി. ത്രിവര്‍ണ പതാകയാണ് ചെങ്കോട്ടയില്‍ പാറേണ്ടതെന്നും കര്‍ഷകര്‍ പതാക ഉയര്‍ത്തിയ നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയോടനുബന്ധിച്ച് ചെങ്കോട്ടയില്‍ നടന്ന സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. അക്രമം ഒന്നിനും പരിഹാരമാവില്ലെന്നും ജനാധിപത്യ രീതികളിലൂടെയാണ് പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതെന്നും തരൂര്‍ വ്യക്തമാക്കി. തുടക്കം മുതല്‍ കര്‍ഷക സമരത്തെ പിന്തുണച്ചിരുന്നു. സംഘര്‍ഷത്തില്‍ ഒരു കര്ഷകന് മരിച്ച സംഭവം അതീവ ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു.