അബുദാബി: യുഎഇയില്‍ കോവിഡ് ബാധിച്ച് ഒന്‍പത് പേര് കൂടി മരിച്ചു. ഇതോടെ ആകെ മരണം 792 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 3579 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം 2,77,995 ആയി. ഇവരില്‍ 2,51,484 പേര് ഇതിനോടകം തന്നെ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,79,117 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. യുഎഇയില്‍ ഇതുവരെ 2.45 കോടിയിലധികം കോവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്.