മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ ചരിത്ര നേട്ടം. ആദ്യമായി സെൻസെക്സ് 50,000 പോയിന്റ് കടന്നു. 300 പോയന്റ് ഉയർന്ന് 50014.55 പോയിന്റിൽ എത്തുകയായിരുന്നു. നിഫ്റ്റിയും നേട്ടമുണ്ടാക്കുന്നുണ്ട്. നിഫ്റ്റി ആദ്യമായി 14,700 പോയന്റ് കടന്നു.
റിലയൻസ് ഇൻഡ്ട്രീസാണ് ഓഹരി വിപണിയിൽ വ്യാഴാഴ്ച നേട്ടം കൊയ്ത ഭീമൻ. കഴിഞ്ഞ ദിവസങ്ങളിൽ ഓഹരി വിപണി 50,000 ത്തോട് അടുത്തിരുന്നു. കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചതാണ് കുതിച്ചുചാട്ടത്തിന് കാരണമെന്നാണ് വിലയിരുത്തൽ. കൂടാതെ യു.എസ് പ്രസിഡന്റായി ജോ ബൈഡൻ അധികാരമേറ്റതും ഇന്ത്യൻ വിപണിയുടെ പ്രതീക്ഷക്ക് ആക്കം കൂട്ടി.
അമേരിക്കൻ പ്രസിഡണ്റ്റായി യു.എസ് വിപണിയും മറ്റ് ഏഷ്യൻ വിപണികളും നേട്ടമുണ്ടാക്കുന്നുണ്ട്.