തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയില്‍ പോക്സോ കേസ് ഇര വീണ്ടും പീഡനത്തിനിരയായി. പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 65കാരനായ വല്യച്ഛന് അറസ്റ്റിലായി.
വീട്ടിൽ വച്ചാണ് ബന്ധു പെൺകുട്ടിയെ പീഡിപ്പിച്ചത്. പീഡന വിവരം ചിൽഡ്രൻസ് ഹോം അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൽ പ്രതിയെ വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തു.
2012, 2014 കാലയളവിൽ പെൺകുട്ടി പീഡനത്തിനിരയായിരുന്നു. അച്ഛനും അമ്മയുമില്ലാത്ത കുട്ടി അച്ഛന്റെ പിതാവിനൊപ്പമാണ് കഴിഞ്ഞിരുന്നു. അമ്മയുടെ ബന്ധുവാണ് അന്ന് പീഡിപ്പിച്ചത്. അതിന് ശേഷമാണ് വല്യച്ഛനൊപ്പം താമസമായത്.