ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒന്പതുകോടി നാല്പത്തിരണ്ട് ലക്ഷം കടന്നു. ഏഴ് ലക്ഷത്തിലധികം പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ ഇരുപത് ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി എഴുപത്തിമൂന്ന് ലക്ഷം കടന്നു.
ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ രണ്ട് കോടി നാല്പത് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ നാല് ലക്ഷം കടന്നു. ഒരു കോടി നാല്പത്തി രണ്ട് ലക്ഷം പേര് രോഗമുക്തി നേടി. അതേസമയം, ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1,05,43,659 ആയി ഉയര്‍ന്നു. 15,000ത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 2,08,261 പേരാണ് ചികിത്സയിലുള്ളത്. 1.52 ലക്ഷം പേര് മരിച്ചു. 1,01,78,883 പേര് രോഗമുക്തി നേടി.
ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് എണ്‍പത്തിമൂന്ന് ലക്ഷം രോഗബാധിതരാണ് ഉള്ളത്. എഴുപത്തിമൂന്ന് ലക്ഷം പേര് സുഖം പ്രാപിച്ചു. 2,08,291 പേര് മരിച്ചു.